Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : China Warns

കെട്ടിടദുരന്തത്തിൽ ഹോങ്കോംഗിൽ ദുഃഖാചരണം ; പ്രതിഷേധിച്ചാൽ കടുത്ത നടപടിയെന്ന് ചൈന

ഹോ​​​ങ്കോം​​​ഗ്: ഹോ​​​ങ്കോം​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ലെ പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യ​​​ത്തി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 146 ആ​​​യി. ഇ​​​തി​​​നി​​​ടെ, ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കു മു​​​തി​​​ര​​​രു​​​തെ​​​ന്ന് ഹോ​​​ങ്കോം​​​ഗ് നി​​​വാ​​​സി​​​ക​​​ൾ​​​ക്കു ചൈ​​​ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. ചൈ​​​നാ​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ൽ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ നി​​​യ​​​മം ഉ​​​പ​​​യോ​​​ഗി​​​ച്ചു നേ​​​രി​​​ടു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്.

പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ തീ​​​പി​​​ടി​​​ത്ത ദു​​​ര​​​ന്ത​​​ത്തി​​​ൽ ഹോ​​​ങ്കോം​​​ഗി​​​ൽ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ദുഃ​​​ഖാ​​​ച​​​ര​​​ണം ന​​​ട​​​ക്കുന്നതിനിടെയാണ് ചൈ​​​ന​​​യു​​​ടെ അ​​​റി​​​യി​​​പ്പ്. 2019ൽ ​​​ഹോ​​​ങ്കോം​​​ഗി​​​ലു​​​ണ്ടാ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക​​​യി​​​ൽ ചൈ​​​നാ​​​വി​​​രു​​​ദ്ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ചൈ​​​ന​​​യി​​​ലെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ സ്വ​​​ത​​​ന്ത്ര അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​​ൺ‌​​​ലൈ​​​ൻ ഒ​​​പ്പു​​​ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തി​​​യ സം​​​ഘ​​​ത്തി​​​ലെ ഒ​​​രാ​​​ളെ ഹോ​​​ങ്കോം​​​ഗ് പോ​​​ലീ​​​സ് ശ​​​നി​​​യാ​​​ഴ്ച അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ പ​​​രാ​​​തി​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

കെ​ട്ടി​ട ന​വീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഹോ​ങ്കോം​ഗ് നി​വാ​സി​ക​ൾ​ക്ക് ശ​ക്ത​മാ​യ അ​മ​ർ​ഷ​മു​ണ്ട്. സു​ര​ക്ഷി​ത​ല്ലാ​ത്ത നി​ർ​മാ​ണ രീ​തി​ക​ൾ ദു​ര​ന്ത​വ്യാ​പ്തി വ​ർ​ധി​ക്കാ​ൻ ഇ​ടാ​ക്കി​യെ​ന്നാ​ണു സൂ​ച​ന. സം​ഭ​വ​ത്തി​ൽ ന​വീ​ക​ര​ണ ക​രാ​ർ ഏ​റ്റെ​ടു​ത്ത സ്ഥാ​പ​ന​ത്തി​ലെ 11 പേ​രെ പോ​ലീ​സ് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ന​ര​ഹ​ത്യ അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​​​തി​​​നി​​​ടെ, തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ വാം​​​ഗ് ഫു​​​ക് കോ​​​ർ​​​ട്ട് പാ​​​ർ​​​പ്പി​​​ട സ​​​മു​​​ച്ച​​​യ​​​ത്തി​​​നു സ​​​മീ​​​പം ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യി​​​ൽ ആ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. 4,600 പേ​​​ർ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ ബു​​​ധ​​​നാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് ആ​​​രം​​​ഭി​​​ച്ച തീ​​​പി​​​ടി​​​ത്തം വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് അ​​​ണ​​​യ്ക്കാ​​​നാ​​​യ​​​ത്. 150 പേ​​​രെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല.

മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഇ​​​ന്തോ​​​നേ​​​ഷ്യ​, ഫി​​​ലി​​​പ്പീ​​​ൻ​​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​​നി​​​ന്നു​​​ള്ള കു​​​ടി​​​യേ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.കാ​​​ണാ​​​താ​​​യ​​​വ​​​രി​​​ലും കു​​​ടി​​​യേ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ണ്ട്. മ​​​ര​​​ണ​​​സം​​​ഖ്യ ഇനിയും ഉ​​​യ​​​രു​​​മെ​​​ന്നാ​​ണു നി​​​ഗ​​​മ​​​നം.

Latest News

Up